/uploads/news/2135-IMG_20210807_151520.jpg
Obituary

റാസൽഖൈമയിൽ മരണമടഞ്ഞ ചേങ്കോട്ടുകോണം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും 


പോത്തൻകോട്: യു.എ.ഇയിലെ റാസൽഖൈമയിൽ മരിച്ച ചേങ്കോട്ടുകോണം, പനയ്ക്കൽ, അഞ്ജനത്തിൽ എം.കെ.അനിൽ കുമാറിൻ്റെ മൃതദേഹം ഇന്ന് (ഞായർ) പുലർച്ചെ നാട്ടിലെത്തിക്കും. ഹൃദയാഘാതം മൂലം മരിച്ച അനിൽ കുമാർ 19 വർഷമായി റാസൽഖൈമയിൽ ഒരു കമ്പനിയിലെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 30-ന് വൈകിട്ട് നാലു മണിയോടെയാണ് അനിൽ കുമാറിനെ കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന സ്ഥലത്ത്, ജോലി ചെയ്യുന്ന ഗുഡ്സ് വാഹനത്തിൻ്റെ ഡ്രൈവർ സീറ്റിൽ മരിച്ച നിലയിൽ കൂടെയുള്ളവർ കണ്ടെത്തിയത്. പരേതനായ മാധവൻപിള്ള ശാന്തമ്മ ദമ്പതികളുടെ മകനാണ്. അജിത കുമാരിയാണ് ഭാര്യ. മകൾ: ദേവി കൃഷ്ണ. മൃതദേഹം ഇന്നു രാവിലെ വീട്ടു വളപ്പിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

റാസൽഖൈമയിൽ മരണമടഞ്ഞ ചേങ്കോട്ടുകോണം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും 

0 Comments

Leave a comment